ആലപ്പുഴ: ചെറിയ മുറുക്കാന്‍ കട നടത്തി നിത്യവരുമാനം കണ്ടെത്തുന്ന വയോധിക വഴിയില്‍ കിടന്നു കിട്ടിയ 15000 രൂപ ഉടമയ്ക്കു കൈമാറി മാതൃകയായി. 50 രൂപ നിത്യവരുമാനം മാത്രമുള്ള എടത്വ 18ല്‍ ചിറ സരസ്വതിയമ്മ (80) ആണ് തലവടി കൈപ്പള്ളിമാലില്‍ ശാന്തമ്മയ്ക്ക് നഷ്ടപ്പെട്ട പണം തിരികെ നല്കി മാതൃകയായത്.
വെള്ളിയാഴ്ച എടത്വ മാര്‍ക്കറ്റില്‍ നിന്നാണ് പണം അടങ്ങിയ പൊതി സരസ്വതിയമ്മയ്ക്കു ലഭിച്ചത്. പൊതി ചെറുതായി തുറന്ന് നോക്കിയപ്പോള്‍ ഉള്ളില്‍ പണമാണെന്ന് മനസ്സിലായി. ഉടന്‍ തന്നെ എണ്ണാന്‍ പോലും നില്‍ക്കാതെ പണമടങ്ങിയ പൊതി സരസ്വതിയമ്മ സമീപത്തെ എകെ ബനാന സ്റ്റാള്‍ ഉടമയെ ഏല്‍പ്പിക്കുകയായിരുന്നു.
തുടര്‍ന്ന് പണം നഷ്ടപ്പെട്ട ശാന്തമ്മ അന്വേഷിച്ചു വന്നപ്പോള്‍ അവര്‍ക്ക് തുക കൈമാറുകയായിരുന്നു. ബാങ്കില്‍ നിന്നു പണമെടുത്ത് മടങ്ങും വഴിയാണ് തന്റെ പണമടങ്ങിയ പൊതി നഷ്ടപ്പെട്ടതെന്ന് അവര്‍ പറഞ്ഞു. പണം കളഞ്ഞു കിട്ടിയത് സരസ്വതിയമ്മയ്ക്കാണെന്ന് സ്റ്റാള്‍ ഉടമ അറിയിച്ചതിനെ തുടര്‍ന്ന് ശാന്തമ്മ അവര്‍ക്ക് പ്രതിഫലം നല്‍കിയെങ്കിലും സരസ്വതിയമ്മ അത് വാങ്ങാന്‍ തയ്യാറായില്ല. എടത്വ കോളജിനു സമീപം ചെറിയ മുറുക്കാന്‍കട നടത്തിയാണ് സരസ്വതിയമ്മ നിത്യവരുമാനം കണ്ടെത്തുന്നത്.