ന്യൂഡല്‍ഹി: ബിജെപിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ബിജെപിക്കാരും ആര്‍എസ്എസുകാരും ദൈവത്തെ സ്നേഹിക്കുന്നവരല്ല ഗോഡ്സെയെ സ്നേഹിക്കുന്നവരാണ്, എന്ന് അര്‍ത്ഥം വരുന്ന വാക്കുകള്‍ ട്വീറ്റ് ചെയ്താണ് രാഹുല്‍ രംഗത്ത് എത്തിയത്.
മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്സെ രാജ്യസ്നേഹിയാണെന്ന് ഭോപ്പാല്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിംഗ് ഠാക്കൂര്‍ പറഞ്ഞിരുന്നു. ഇവരെ പിന്തുണച്ച് ബിജെപി കേന്ദ്രമന്ത്രിമാരും രംഗത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധി ബിജെപിയെ ട്രോളി രംഗത്ത് വന്നത്.
‘അവസാനം മനസ്സിലായിരിക്കുന്നു. ബിജെപിയും ആര്‍എസ്എസും ഗോഡ്-കെ-ലവേഴ്സ് അല്ല, അവര്‍ ഗോഡ്-സെ-ലവേഴ്സ് ആണ്’ -എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
I finally got it. The BJP and the RSS…
Are not God-Ke Lovers.
They are God-Se Lovers.
— Rahul Gandhi (@RahulGandhi) May 17, 2019