മമ്മൂട്ടിയുടെ പുതിയ ചിത്രം പതിനെട്ടാം പടിയുടെ രണ്ടാമത്തെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. ‘തൂ മഞ്ഞു വീണ വഴിയെ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. പ്രശാന്ത് പ്രഭാകര്‍ സംഗീതം നല്കി വിജയ് യേശുദാസാണ് ഗാനം ആലപ്പിച്ചിരിക്കുന്നത്. ലോറന്‍സ് ഫേര്ണാണ്ടസിന്റെതാണ് വരികള്‍.
ശങ്കര്‍ രാമകൃഷ്ണനാണ് പതിനെട്ടാം പടി സംവിധാനം ചെയ്യുന്നത്. തിരക്കഥയും അദ്ദേഹത്തിന്റെതാണ്. മമ്മൂട്ടിയെക്കൂടാതെ, പ്രത്വിരാജ്, ആര്യ, ഉണ്ണിമുകുന്ദന്, മനോജ് കെ ജയന്, ലാലു അലക്സ്, മണിയന് പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാ മണി, അഹാന കൃഷ്ണകുമാര്‍, സാനിയ ഇയ്യപ്പന്‍, മുത്തു മണി തുടങ്ങി 65 പുതുമുഖങ്ങള്‍ ഉള്‍പ്പെടെ വലിയ ഒരു താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ക്യാമറ സുദീപും എഡിറ്റിംഗ് ഭുവന് ശ്രീനിവാസനും നിര്‍വ്വഹിക്കുന്നു. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.