ഭോപ്പാല്‍: മഹാത്മാഗാന്ധി പാകിസ്താന്റെ രാഷ്ട്രപിതാവാണെന്ന പരാമര്‍ശം നടത്തിയ ബിജെപി മാധ്യമ വിഭാഗം തലവന്‍ അനില്‍ സൗമിത്രയെ ബിജെപി സസ്പെന്‍ഡ് ചെയ്തു.ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സൗമിത്രയെ സസ്പെന്‍ഡ് ചെയ്തിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫേസ്ബുക്കിലൂടെയായിരുന്നു സൗമിത്രയുടെ വിവാദ പ്രസ്താവന. ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായതോടെ മധ്യപ്രദേശ് ബിജെപി അധ്യക്ഷന്‍ രാകേഷ് സിങ് വിഷയത്തില്‍ അന്വേഷണം നടത്തിയിരുന്നു. ഏഴ് ദിവസത്തിനകം വിശദീകരണം നല്കാന് സൗമിത്രയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഗോഡ്സെ രാജ്യസ്നേഹിയാണെന്ന് പറഞ്ഞ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിങ് ഠാക്കൂന് പിന്തുണ പ്രഖ്യാപിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു മഹാത്മാഗാന്ധി പാകിസ്താന്റെ രാഷ്ട്രപിതാവാണെന്ന പരാമര്‍ശം അനില്‍ സൗമിത്ര നടത്തിയത്.