പട്ടാമ്പി; കൊടും ചൂടും പ്രളയവും വരള്‍ച്ചയുമൊക്കെ വന്നിട്ടും മനുഷ്യര്‍ ഒന്നും പഠിച്ചിട്ടില്ല. ഇപ്പോഴും പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനോ നശിപ്പിക്കുന്നതിനോ ഒരു കുറവും നമ്മള് മനുഷ്യര്‍ വരുത്താറില്ല. പാലക്കാട് ജില്ലയില്‍ പട്ടാമ്പി താലൂക്കില്‍ പടിത്തറ ഗ്രാമ പഞ്ചായത്തില്‍ വെങ്കര പ്രദേശത്ത് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നത് 25 ലധികം കരിങ്കല്‍ ക്വാറികളാണ്. അതും ഏറ്റവും പ്രകൃതി ദുര്‍ബലമായ പ്രദേശത്ത്.
കഴിഞ്ഞ വര്‍ഷം ഉണ്ടായ പ്രളയത്തിന്റെ നാശനഷ്ടങ്ങളില്‍ നിന്ന് ഇപ്പോഴും കേരളം പൂര്‍ണ്ണമായും കരകയറിയിട്ടില്ല. ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നതാകട്ടെ കൊടും ചൂടും വരള്‍ച്ചയും കുടിവെള്ള ക്ഷാമവും. എന്നിട്ടും നമ്മള് മലയാളികള്‍ ഒന്നും പഠിച്ചിട്ടില്ല. പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കില്‍ പടിത്തറ ഗ്രാമ പഞ്ചായത്തില്‍ വെങ്കര പ്രദേശത്ത് മാത്രം ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നത് 25 ലധികം കരിങ്കല്‍ ക്വാറികളാണ്. ഭാരതപ്പുഴയോട് അടുത്തുകിടക്കുന്ന ഈ പ്രേദേശം രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്.
ഉഗ്ര ശേഷിയുള്ള സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചാണ് ക്വാറിയില്‍ കരിങ്കല്‍ പൊട്ടിച്ചെടുക്കുന്നത്. ഈ ക്വാറികളില്‍ നിന്നും ദിനം പ്രതി 100 ലധികം കരിങ്കല്‍ ലോഡുകളാണ് പുറത്തേക്ക് പോകുന്നത്. ഇതിലുടെ സര്‍ക്കാറിന് ഒരു നികുതിയും നല്‍കാതെ ഈ അനധികൃത ക്വാറി ഉടമകള്‍ സമ്പാദിക്കുന്നത് ലക്ഷങ്ങളാണ്.
വെങ്കര പ്രദേശം സമുദ്രനിരപ്പിനേക്കാള്‍ താഴ്ന്ന നിലയിലാണ് ഇപ്പോള്‍. കരിങ്കല്‍ പൊട്ടിച്ചെടുക്കുമ്പോഴുണ്ടാകുന്ന ഉഗ്രമായ ശബ്ദവും പ്രകമ്പനവും ജനങ്ങളുടെ ജീവനും വീടിനുമൊക്കെ ഭീക്ഷണിയാകുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. പലപ്പോലും നാട്ടിലെ പല സംഘര്‍ഷങ്ങള്‍ക്കും ഈ ക്വാറികള്‍ കാരണമാകുന്നുണ്ട്. ഒപ്പം ക്വാറികളില്‍ നിന്നും ഉയരുന്ന കരിങ്കല്‍ പൊടി ഉണ്ടാക്കുന്ന അന്തരിക്ഷ മലിനീകരണം മറ്റൊരു വശത്തും.
സര്‍ക്കാരിനെയും പഞ്ചായത്തിനെയും അധികാരികളെയും കബളിപ്പിച്ച് വെങ്കര പ്രദേശവാസികളുടെ ജീവനു തന്നെ ഭീഷണിയായ ക്വാറി ഉടമകള്‍ക്കെതിരെ നടപടിയെടുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.