തൃശ്ശൂര്‍: ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം തിരിച്ചടി ആയെന്ന ആശങ്ക കെപിസിസി നേതൃയോഗത്തില്‍ അറിയിച്ചെന്ന വാര്‍ത്ത നിഷേധിച്ച് ടിഎന്‍ പ്രതാപന്. ആരും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷം യുഡിഎഫിന് കിട്ടുമെന്നും, ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും ടിഎന്‍ പ്രതാപന് പറഞ്ഞു. തൃശ്ശൂരില്‍ നരേന്ദ്രമോഡിക്ക് എതിരായാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്നും ടിഎന്‍ പ്രതാപന് കൂട്ടിച്ചേര്‍ത്തു.
തൃശ്ശൂരില്‍ നിന്ന് നെഗറ്റീവ് വാര്‍ത്ത വരുമെന്ന് താന്‍ പറഞ്ഞിട്ടില്ല. ഇങ്ങനെയൊരു വാര്‍ത്ത വന്നത് എങ്ങനെയെന്നറിയില്ല. യോഗത്തില്‍ നടന്ന ചര്‍ച്ചകള്‍ സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും ടിഎന്‍ പ്രതാപന് പറഞ്ഞു. തൃശ്ശൂരില്‍ മാത്രമല്ല, ആലത്തൂരും ചാലക്കുടിയും യുഡിഎഫ് ജയിക്കുമെന്ന് ടിഎന്‍ പ്രതാപന് പറഞ്ഞു.
വിചാരിക്കാത്ത അടിയൊഴുക്കുകള്‍ ഉണ്ടായേക്കാമെന്നും സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം തിരിച്ചടി ആയെന്നും ടിഎന്‍ പ്രതാപന് കെപിസിസി നേതൃയോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു എന്നായിരുന്നു മുമ്പ് വന്ന വാര്‍ത്ത.