ന്യൂഡല്‍ഹി: മെയ് 18ന് രാജ്യത്ത് സ്ഫോടനങ്ങള്‍ നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ബുദ്ധപൂര്‍ണിമ ദിനമായ അന്ന് രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ സ്ഫോടനം നടത്താനാണ് പദ്ധതി. ഇതിനായി പരിശീലനം ലഭിച്ച മൂന്നു വനിതാ ഭീകരര്‍ നേപ്പാള്‍ വഴി ഇന്ത്യയിലെ ബന്ദിപ്പോരയിലെത്തിയതായും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് സൂചന ലഭിച്ചു.
വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജമാത്ത്-ഉള് മുജാഹിദ്ദീന്‍ ബംഗ്ലാദേശ് എന്ന ഭീകര ഗ്രൂപ്പാണ് പരിശീലനം നല്കി വനിതാ ചാവേറുകളെ അയച്ചിട്ടുള്ളത്. ബുദ്ധപൂര്‍ണിമ ദിനമായ മെയ് 18 ന് ചാവേര്‍ സ്ഫോടനം നടത്താനാണ് പദ്ധതി.
സാജിദ് മീര്‍ വഴിയാണ് ഭികരര്‍ ഇന്ത്യയില്‍ കടന്നതെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ഇന്ത്യ, ബംഗ്ലാദേശ്, മ്യാന്മര് എന്നിവിടങ്ങളിലെ ബുദ്ധക്ഷേത്രങ്ങളില്‍ സ്ഫോടനം നടത്താനാണ് ഭീകരസംഘടന ലക്ഷ്യമിടുന്നത്. മുസ്ലീങ്ങള്‍ക്ക് നേരെ ബുദ്ധമത വിഭാഗം നടത്തിയ അതിക്രമങ്ങള്‍ക്ക് പകരം വീട്ടുക എന്നത് ലക്ഷ്യമിട്ടാണ് ചാവേര്‍ സ്ഫോടനങ്ങള്‍ക്ക് ജമാത്ത്-ഉള് മുജാഹിദ്ദീന്‍ ബംഗ്ലാദേശ് (ജെഎംബി) മുതിരുന്നതെന്നാണ് റിപ്പോര്‍ട്ട്.