നോയിഡ: ഹെല്‍മെറ്റ് ധരിക്കാത്ത പമ്പിലെത്തുന്ന ഇരുചക്രവാഹന യാത്രക്കാര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന് പമ്പുടമകള്‍. ഗ്രേറ്റര്‍ നോയിഡയാണ് പുതിയ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് പുതിയ തീരുമാനം. ജൂണ്‍ ഒന്നാം തീയതി മുതലാണ് ഈ നടപടിയിലേക്ക് കടക്കുന്നത്.
റോഡപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വാഹനത്തിന്റെ മുന്നിലും പിന്നിലും ഇരിക്കുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നിരുന്നാലും പലപ്പോഴും ഹെല്‍മെറ്റ് ധരിക്കാതെയാണ് പലരും ഇരുചക്രവാഹനങ്ങളില്‍ പോകുന്നത്. ചെറിയ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലും ഇത് വലിയ പരിക്കുകള്‍ക്ക് വഴിവെയ്ക്കുന്നു.
ഇത് ഒഴിവാക്കുകയും ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കുകയും ചെയ്യുന്നതിനാണ് പോട്രോള്‍ പമ്പുടമകള്‍ ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന് തീരുമാനിച്ചത്. ജൂണ്‍ ഒന്നുമുതലാണ് ഗ്രേറ്റര്‍ നോയിഡയില്‍ ഈ തീരുമാനം നടപ്പിലാക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ യാത്രക്കാരുടെ ജീവന് പരമാവധി രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി തുടര്‍ന്ന് നോയിഡയിലും നടപ്പിലാക്കും.
ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്ക് പെട്രോള്‍ നല്കാതിരിക്കാനുള്ള തീരുമാനത്തോട് ജനങ്ങളുടെ പ്രതികരണം എങ്ങനെയെന്ന് ആദ്യത്തെ രണ്ടാഴ്ച വിശദമായി പഠിക്കും. ഇതിന് ശേഷം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.