തിരുവനന്തപുരം: ഹോര്‍മോണ്‍ ഇല്ലാത്തതും ഗുണമേന്മയുള്ളതുമായ ചിക്കന്‍ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങി കുടുംബശ്രീ. ‘ചില്‍ഡ് ചിക്കന്‍’ എന്ന പേരില്‍ വിപണിയില്‍ എത്തുന്ന ചിക്കന്‍ കിലോയ്ക്ക് 145 രൂപയെന്ന നിരക്കില്‍ വില്‍ക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. പ്രത്യേക ഓര്‍ഡറുകള്‍ക്ക് ഡിസ്കൗണ്ടും ലഭിക്കും.
പൂര്‍ണമായും ശീതീകരിച്ച കുടുംബശ്രീ സ്റ്റാളുകളിലൂടെയാവും ‘ചില്‍ഡ് ചിക്കന്‍’ വിറ്റഴിക്കുക. കരസ്പര്‍ശമേല്‍ക്കാതെ ജര്‍മ്മന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് കുടുംബശ്രീ ‘ചില്‍ഡ് ചിക്കന്‍’ വില്‍പ്പനയ്ക്ക് തയ്യാറാക്കുന്നത്. ഹോര്‍മോണ്‍ ഇല്ലാത്തതും ഗുണമേന്മയുള്ളതുമായ ചിക്കന്‍ ആയിരിക്കും വില്‍പ്പനയ്ക്ക് എത്തിക്കുന്നതെന്ന് കുടുംബശ്രീ അധികൃതര്‍ വ്യക്തമാക്കുന്നു.
ചിക്കനു പുറമേ മറ്റ് മാംസോത്പന്നങ്ങളും മുട്ടയും പാലും ഇവിടെ സ്റ്റാളുകളില്‍ ലഭ്യമാക്കും. ഹോട്ടലുകള്‍, കേറ്ററിങ് യൂണിറ്റുകള്‍ തുടങ്ങി പ്രത്യേക ഓര്‍ഡറുകള്‍ക്ക് ഡിസ്കൗണ്ട് നല്‍കും. കുടുംബശ്രീയുടെ ഉപ സ്ഥാപനമായി ആരംഭിച്ച കേരള ചിക്കന്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ റീജിയണല്‍ യൂണിറ്റുകള്‍ വഴിയാവും ചില്‍ഡ് ചിക്കനായുള്ള കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുക.