തിരുവനന്തപുരം: വക്കീല്‍ വേഷം കെട്ടി ആള്‍ക്കാരെ പറ്റിച്ച് പണം തട്ടിയ യുവാവ് പോലീസ് പിടിയില്‍.സംഭവത്തില്‍ തിരുവനന്തപുരം ഒറ്റശേഖരമംഗലം സ്വദേശി എംജെ വിനോദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ നിരവധി കേസുകള്‍ നടത്തിയതായും പോലീസ് പറയുന്നു.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിനോദ് വക്കീല്‍ അല്ലെന്ന് തിരിച്ചറിഞ്ഞത്. വ്യാജ നിയമബിരുദ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയ ഇയാള്‍ കുറേക്കാലമായി ജനങ്ങളെ പറ്റിച്ച് പണം സമ്പാദിക്കുകയായിരുന്നു.
ആളുകളില്‍ നിന്നും പണം വാങ്ങിയ വിനോദ് നിരവധി കേസുകള്‍ നടത്തുകയും വക്കാലത്തുകള്‍ ഒപ്പിടുകയും ചെയ്തുവെന്ന് പോലീസ് അറിയിച്ചു.