കൊളംബോ: ശ്രീലങ്കയില്‍ ഫേസ്ബുക്കിനും വാട്സ്ആപ്പിനും താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം മുസ്ലീം പള്ളിയ്ക്ക് നേരയും മുസ്ലീം മതവിശ്വാസികള്‍ നടത്തുന്ന കടകള്‍ക്ക് നേരയും ആക്രമണം നടന്നിരുന്നു. തുടര്‍ന്നാണ് സോഷ്യല്‍ മീഡിയക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
കഴിഞ്ഞ ഞായറാഴ്ച പടിഞ്ഞാറന്‍ തീരത്തുള്ള ചിലൗ നഗരത്തിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയിലെ മുസ്ലീം പള്ളിയ്ക്കുനേരെയും, മുസ്ലീം ഉടമസ്ഥതയിലുള്ള ഒരു കടയ്ക്കുനേരെയും കല്ലേറു നടന്നിരുന്നു. കടക്കാരനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഫേസ്ബുക്കിലൂടെയുള്ള തര്‍ക്കമാണ് ഇതിന് കാരണം.
38 കാരനായ അബ്ദുല്‍ ഹമീദ് മുഹമ്മദ് ഹസ്മര്‍ ഫേസ്ബുക്കിലിട്ട കമന്റാണ് പ്രശ്നത്തിന് കാരണമായതെന്ന് അധികൃതര്‍ പറയുന്നു.’ഒരു ദിവസം നിങ്ങളും കരയും’ എന്ന അദ്ദേഹത്തിന്റെ കമന്റ് അക്രമഭീഷണിയാണെന്നാണ് ആളുകള്‍ പറയുന്നത്. പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിന്റെ ഉടമസ്ഥനെ അറസ്റ്റു ചെയ്തിട്ടുണ്ട്.
അതെസമയം, അറസ്റ്റിലായ വ്യക്തിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബുദ്ധിസ്റ്റ് ജില്ലകളില്‍ നിന്നും ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ടെന്ന് സൈനിക വക്താവ് സുമിത് അടപട്ടു പറയുന്നു.’സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ രാത്രി പ്രദേശത്ത് പൊലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.’
ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളിയിലുള്‍പ്പെടെ നടന്ന ഭീകരാക്രമണത്തില്‍ 258 പേര് കൊല്ലപ്പെട്ടിരുന്നു. പിന്നാലെയാണ് ശ്രീലങ്കയില്‍ ക്രിസ്ത്യന്‍- മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം ഉടല് എടുക്കുന്നത്.