തൃശ്ശൂര്‍; പൂരങ്ങളുടെ പൂരമെന്നാണ് തൃശ്ശൂര്‍ പൂരം അറിയപ്പെടുന്നത്. ആയിരക്കണക്കിന് ആളുകളാണ് പൂരം കൂടാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഓരോ വര്‍ഷവും എത്തുന്നത്. തെക്കോട്ടിറക്കവും, ഇലഞ്ഞിത്തറ മേളവും, കുടമാറ്റവും കാണാന്‍ എത്തുന്ന പൂരപ്രേമികള്‍ക്ക്, അത്രത്തോളം തന്നെ പ്രിയപ്പെട്ടതാണ് ജനാര്ദ്ദനന് എബ്രാതിരിയുടെ സദ്യയും.
പൂരത്തിന്റെ മൂന്ന് ദിവസങ്ങളില്‍ പാറമേക്കാവ് ദേവസ്വത്തിന്റെ വകയായി ആഹാരം നല്‍കുക എന്നോരു ചടങ്ങുണ്ട്. കഴിഞ്ഞ നാല്പത് വര്‍ഷമായി പാറമേക്കാവിന്റെ കലവറക്കാര്യങ്ങള് നോക്കുന്നത് ജനാര്ദ്ദനന് എബ്രാതിരിയാണ്. തൃശ്ശൂര്‍ അമ്മാടം സ്വദേശിയാണ് ജനാര്ദ്ദനന് എബ്രാതിരി.
ആദ്യ രണ്ട് ദിവസങ്ങളില്‍ ചോറും, മൂന്നാം ദിവസം കഞ്ഞിയുമാണ് പാറമേക്കാവ് ദേവസ്വം പൂരപ്രേമികള്‍ക്കായി നല്‍കുന്നത്. മൂന്നാം ദിവസം ഏതാണ്ട് 20,000 പേരാണ് എബ്രാതിരിയുടെ കഞ്ഞി കുടിക്കാന്‍ എത്തുന്നത്. പകല്‍ പൂരം കാണാന്‍ എത്തുന്നവര്‍ കഞ്ഞി കുടിച്ചതിന് ശേഷം മാത്രമാണ് തിരിച്ച് പോവുന്നത്. അത്രത്തോളം പ്രിയപ്പെട്ടതാണ് പൂരപ്രേമികള്‍ക്ക് എബ്രാതിരിയുടെ സദ്യ.