ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തെ ജനങ്ങള്‍ തള്ളിക്കളയുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയിലെ പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍. മോഡി വിദ്വേഷവും, വെറുപ്പിന്റെ രാഷ്രീയവും പ്രചാരണത്തിനായി ഉപയോഗിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെത് സ്നേഹം കൊണ്ടുള്ള പ്രചാരണമായിരുന്നു. അന്തിമ വിജയം സ്നേഹത്തിനായിരിക്കുമെന്നും തനിക്ക് അതില്‍ ഉറപ്പുണ്ടെന്നും രാഹുല്‍ പറഞ്ഞു.
നോട്ട് നിരോധനം, കര്‍ഷക പ്രശ്നങ്ങള്‍, ജിഎസ്ടി, റഫാല്‍ അഴിമതി തുടങ്ങിയവയോടെല്ലാമാണ് വോട്ട് ചെയ്തതിലൂടെ രാജ്യത്തെ ജനങ്ങള്‍ പൊരുതിയത്. വിജയം സുനിശ്ചിതമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.നിര്‍ണായക വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് രാജ്യം പോളിങ് ബൂത്തുകളിലേക്ക് എത്തിയതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
പതിനെഴാം ലോക്സഭയിലെക്കുള്ള തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടമാണ് ഇന്ന് നടക്കുന്നത്. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്.