ഡിയോറിയ; എസ്പി-ബിഎസ്പി സഖ്യത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. റോഡ് സൈഡ് ഗുണ്ടകളെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയാത്തവര്‍ക്ക് എങ്ങനെയാണ് ഭീകരര്‍ക്ക് എതിരെ നടപടി എടുക്കാന്‍ കഴിയുക എന്ന് നരേന്ദ്ര മോഡി ചോദിച്ചു. ഉത്തര്‍പ്രദേശിലെ ഡിയോറിയയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയായിരുന്നു എസ്പി-ബിഎസ്പി സംഖ്യത്തിനെ മോഡി കടന്നാക്രമിച്ചത്.
കോണ്‍ഗ്രസിന്റെ പ്രതിരോധ നയം ഭീകര പ്രവര്‍ത്തനത്തെയും നക്സലിസത്തെയും പ്രോത്സാഹിപ്പിക്കുന്നതാണെന്നും മോഡി വിമര്‍ശിച്ചു. ഉത്തര്‍പ്രദേശിന്റെ വിവിധ ഇടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് റാലികളില്‍ എസ്പി- ബിഎസ്പി സഖ്യത്തിനെ രൂക്ഷമായ ഭാഷയിലാണ് മോഡി വിമര്‍ശിച്ചത്. ബിഎസ്പി അധ്യക്ഷ മുതലക്കണ്ണീര് ഒഴുക്കുന്ന ആളാണെന്ന് മോഡി ആരോപിച്ചു.