തിരുവനന്തപുരം: കുളിക്കുന്നതിനിടെ ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പോലീസ് പിടിയില്‍. പോത്തന്‍കോട് സ്വദേശി ഷാജഹാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ പ്രതിക്കെതിരെ പോക്സോ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഓട്ടിസം ബാധിച്ച പെണ്‍കുട്ടി കുളിമുറിയില്‍ കുളിക്കുന്നതിനിടെ ഷാജഹാന് അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് ഷാജഹാന്. കുട്ടിയെ വൈദ്യപരിശോധനയക്ക് വിധേയമാക്കിയതിന് ശേഷമാണ് പീഡനം നടന്നുവെന്ന് സ്ഥിരീകരിച്ചത്.
തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാള്‍ ആളൊഴിഞ്ഞ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ പോക്സോ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതി ഷാജഹാന് ബ്ലേഡ് മാഫിയാ സംഘത്തില്‍ പെട്ടയാളാണെന്നും മറ്റൊരു പീഡനക്കേസിലെ പ്രതിയാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.