ഇസ്ലാമാബാദ്: ഹോം മെയ്ഡ് ഭക്ഷണം എന്ന ടാഗ്ലൈനോടെ പരസ്യം പുറത്തിറക്കിയ പാകിസ്താന് വിമാനക്കമ്പനിയെ വിമര്‍ശിച്ച് ജനങ്ങള്‍. ഹോം മെയ്ഡ് ഭക്ഷണമാണെന്ന പേരില്‍ വിമാനക്കമ്പനി പാശ്ചാത്യ ഭക്ഷണം തന്ന് പറ്റിക്കുകയാണ് എന്ന് യാത്രക്കാര്‍ പറയുന്നു. എന്തായാലും പരസ്യവും ഭക്ഷണം യാത്രക്കാര്‍ക്ക് തീരെ രസിച്ച മട്ടില്ല.
ഹോംമെയ്ഡ് ഭക്ഷണത്തോട് പൊതുവെ ജനങ്ങള്‍ക്ക് നല്ല താത്പര്യമാണ്. ഈ താത്പര്യം മുതലെടുത്തു കൊണ്ടാണ് പാക് വിമാനക്കമ്പനി തങ്ങളുടെ പുതിയ പരസ്യം പുറത്തിറക്കിയതും. ‘നിങ്ങള്‍ക്ക് മിസ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ വീട്ടിലെ ഭക്ഷണം ഞങ്ങള്‍ വിളമ്പും. കുറച്ച് ഉപ്പും കരുമുളകും ചേര്‍ത്ത്. ഞങ്ങള്‍ നല്കുന്ന സ്വാദേറിയ ഭക്ഷണം നിങ്ങളുടെ രുചിമുകുളങ്ങളെ കൊതിപ്പിക്കും. മനോഹരമായ പ്രഭാതത്തെ അങ്ങനെ സ്വാഗതം ചെയ്യാം’ പിഐഎയ്ക്കൊപ്പം പ്രഭാതഭക്ഷണം എന്ന ഹാഷ് ടാഗോടു കൂടിയായിരുന്നു പരസ്യം.
പരസ്യം പുറത്തിറങ്ങിയതിന് പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് യാത്രക്കാരില്‍ നിന്നും വിമാനക്കമ്പനിക്ക് നേരിടേണ്ടി വന്നത്. പാകിസ്താന്റെ പാരമ്പര്യ ഭക്ഷണങ്ങളില്‍ എന്നു മുതലാണ് സോസേജും ബീന്‍സും എത്തിയത് എന്നാണ് അവര്‍ ചോദിക്കുന്നത്. എന്തായാലും പരസ്യമിറങ്ങിയതു മുതല്‍ പാകിസ്താന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് പുലിവാലു പിടിച്ച മട്ടാണ്.