തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരവേ തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴ. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് തിരുവനന്തപുരത്ത് കനത്ത മഴ ലഭിച്ചത്. കനത്ത ചൂടില്‍ വലയുന്ന ജില്ലയ്ക്ക് വേനല്‍ മഴ ആശ്വാസമായി മാറി.
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം വ്യാപകമായി വേനല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ നാളെ കനത്ത മഴ പെയ്യുമെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ റാന്നിയില്‍ പെയ്ത മഴയില്‍ കനത്ത നാശനഷ്ടം ഉണ്ടായിരുന്നു. മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും തകരുകയും പത്ത് വീടുകള്‍ ഭാഗീകമായും തകര്‍ന്നിരുന്നു. കനത്ത കാറ്റില്‍ വന്മരങ്ങളും കടപുഴകിയിരുന്നു.