കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സ്വദേശിവത്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 39 വിദേശികളെ പിരിച്ചു വിട്ടതായി ജല-വൈദ്യുതി മന്ത്രാലയം. ഇതേ കാലയളവില്‍ 155 സ്വദേശികള്‍ക്ക് പുതുതായി നിയമനം നല്‍കിയതായും മന്ത്രാലയം അറിയിച്ചു. കൂടാതെ വിദ്യഭ്യാസ മന്ത്രാലയം 176 വിദേശികളെയും, മതകാര്യ മന്ത്രാലയം 220 പേരെയും സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടുകയാണ്. ഇവര്‍ക്ക് നോട്ടീസ് നല്കി.
സാമൂഹ്യ പ്രവര്‍ത്തനം, ലൈബ്രേറിയന്‍ എന്നീ മേഖലകളിലും, എന്‍ജിനീയേര്‍സ്, അക്കൗണ്ടന്റ്സ്, നിയമജ്ഞര്‍, വിദ്യഭ്യാസ റിസര്‍ച്ച് വിഭാഗത്തിലും ജോലി ചെയ്തിരുന്ന വിദേശികളെയുമാണ് സര്‍വീസില്‍ നിന്നും പിരിച്ചു വിടുന്നത്. ഇവരില്‍ 135 പേര് സാമൂഹ്യ പ്രവര്‍ത്തനം ലൈബ്രേറിയന്‍ എന്നീ മേഖലയില്‍ നിന്നുള്ളവരാണ്.
നടപടി സിവില്‍ സര്‍വീസ് കമ്മീഷന്റെ നിയമവും നിയന്ത്രണങ്ങളും കണക്കിലെടുത്താണെന്ന് വക്താവ് അറിയിച്ചു.