തൊടുപുഴ: ഏഴു വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് പിടിയിലായ അരുണ്‍ ആനന്ദ് ജയില്‍ മാറ്റണമെന്ന് അധികൃതരോട് അപേക്ഷിച്ചു. സഹതടവുകാരില്‍ നിന്നും മര്‍ദ്ദനമേല്‍ക്കുമെന്ന ഭയത്താലാണ് തന്നെ മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റണമെന്ന് അപക്ഷേിച്ചത്. നിലവില്‍ അരുണ്‍ മുട്ടം ജില്ലാ ജയിലിലാണുള്ളത്.
ഏഴു വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ചതിന് പുറമെ നാലു വയസ്സുകാരനായ ഇളയകുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ ആവശ്യം കോടതി നാളെ പരിഗണിക്കും.
സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുട്ടിയുടെ മാതാവായ യുവതിയുടെ രഹസ്യമൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. രണ്ടു കുട്ടികളെയും ക്രൂരമായി മര്‍ദ്ദിച്ചിരുന്ന ലഹരിക്കടിമയായ അരുണ്‍ തന്നെയും മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായി യുവതി കൗണ്‍സലിംഗിനിടെ പറഞ്ഞിരുന്നു.
ആയുധങ്ങളും ലഹരി മരുന്നുകളും സൂക്ഷിച്ചിരുന്ന അരുണിന്റെ കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അരുണിന്റെയും യുവതിയുടെയും രാത്രി യാത്രകളെ കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്. അരുണുമായി സൗഹൃദം പുലര്‍ത്തിയിരുന്നവരും പോലീസിന്റെ നിരീക്ഷണത്തിലാണ്.