മലയാള സിനിമ ഇതുവരെ സ്വന്തമാക്കിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് രണ്ടാഴ്ചയായി കുതിപ്പ് തുടരുന്ന ലൂസിഫര്‍ തന്നെയാണ് ഇപ്പോഴും മലയാള സിനിമാലോകത്തെ ചര്‍ച്ചാവിഷയം. ചിത്രത്തിലെ ആക്ഷന്‍ സീനുകളും വാരിക്കൂട്ടുന്ന കളക്ഷന്‍ റെക്കോര്‍ഡുകളും മാധ്യമ ശ്രദ്ധ നേടുമ്പോള്‍ ഇപ്പോഴിതാ മോഹന്‍ലാലിനേയും പൃഥ്വിരാജിനേയും കുറിച്ചുള്ള ഒരു ട്രോളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
മലയാളത്തില്‍ ബ്ലോഗ് എഴുതിയിരുന്ന സൂപ്പര്‍താരം മോഹന്‍ലാല്‍ ഇപ്പോള്‍ കട്ട ഇംഗ്ലീഷിലാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഇടുന്നത്. എന്നാല്‍ പൃഥ്വി മോഹന്‍ലാലിനെ പോലെ ഒരു വശം ചരിഞ്ഞ് നടക്കുന്നുവെന്നുമാണ് ട്രോളിന്റെ സാരാംശം. ഒരുതരം പരകായ പ്രവേശംപോലെ ലൂസിഫറിന് ശേഷം മോഹന്‍ലാലിനും പൃഥ്വിരാജിനും പ്രകടമായ മാറ്റം സംഭവിച്ചിരിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയുടെ നിരീക്ഷണം.