മലയാള സിനിമാ ലോകത്തെ ഹിറ്റ് റെക്കോര്‍ഡുകള്‍ ഭേതിച്ച് മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ പ്രയാണം തുടരുന്നു. വെറും അഞ്ച് ദിവസങ്ങള്‍കൊണ്ട് നൂറ്കോടി ക്ലബില്‍ ഇടംപിടിച്ച്, മലയാളത്തിന്റെ ബോക്സോഫീസിനെ പിടിച്ച് കുലുക്കിയ ലൂസിഫര്‍ മറ്റ് ഭാഷകളിലേക്കും കുതിക്കുകയാണ്. യുവതാരം പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തെലുങ്ക് ട്രെയ്ലര് പുറത്തു വന്നു. ഉടന്‍ തന്നെ ലൂസിഫര്‍ തെലുങ്കില്‍ പ്രതീക്ഷിക്കാം എന്ന് പൃഥ്വി ഉറപ്പു തരുന്നു.
ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്ലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. എന്നാല്‍ തെലുങ്കില്‍ മോഹന്‍ലാല്‍ കഥാപാത്രം സ്റ്റീഫന്‍ നെടുമ്പള്ളിയുടെ പേരിന് വ്യത്യാസം ഉണ്ട്. മുരളിഗോപിയുടെ തിരക്കഥയില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ലൂസിഫര്‍ തെലുങ്കിലും മികച്ച പ്രതികരണം നേടുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.