ന്യൂഡല്‍ഹി; ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വിലക്ക് ബിസിസിഐ ഓംബുഡ്സ്മാന് പുനഃപരിശോധിക്കും. മൂന്ന് മാസത്തിനുള്ളില്‍ വിലക്കിനെപ്പറ്റി പഠിക്കാനും പകരം ശിക്ഷാവിധി നിശ്ചയിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് സുപ്രീംകോടതി നിര്‍ദേശം. ഓംബുഡ്സ്മാന് ഡികെ ജെയിനിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്തു കൊണ്ട് ബിസിസിഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി. ശ്രീശാന്തിന്റെ കേസ് കൈകാര്യം ചെയ്തു കൊണ്ടിരുന്ന ബിസിസിഐ അച്ചടക്ക കമ്മറ്റി ഇപ്പോള്‍ നിലവിലില്ലെന്നും അതു കൊണ്ട് തന്നെ വിധി പുനഃപരിശോധിക്കണമെന്നുമായിരുന്നു ബിസിസിഐയുടെ ആവശ്യം.
2013 ഐപിഎല്‍ കോഴവിവാദവുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്.