മലപ്പുറം: വെള്ളം കുടിക്കുന്നതിനിടെ ഭിന്നശേഷിക്കാരനായ യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി. വെള്ളം കുടിക്കുമ്പോള്‍ ചുണ്ട് ജഗ്ഗില്‍ തട്ടിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ആലപ്പറമ്പ് കാമ്പ്രത്താണ് യുവാവിനെ ചായക്കടക്കാരന് പട്ടിക കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചത്.
ദാഹിച്ച് വലഞ്ഞ ഭിന്നശേഷിക്കാരനായ യുവാവ് വെള്ളം കുടിക്കാനായി കടയില്‍ കയറി. അവിടെ ജഗ്ഗില്‍ വെച്ചിരുന്ന വെള്ളം ചോദിക്കാതെ എടുത്ത് കുടിച്ചുവെന്നും ചുണ്ട് ജഗ്ഗില്‍ മുട്ടിയെന്നും പറഞ്ഞ് കടക്കാരന് യുവാവിനെ പട്ടികക്കഷ്ണം കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു.
ദൃക്സാക്ഷികളാണ് ഇക്കാര്യം പോലീസിനോട് പറഞ്ഞത്. മര്‍ദ്ദനത്തിനിരയായ യുവാവിന്റെ പുറത്ത് മുറിവുകളുണ്ടായിട്ടുണ്ട്. വിവരം അറിഞ്ഞതോടെ യുവാവിന്റെ അമ്മ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് കേസെടുത്തിട്ടുണ്ട്.