തൃശ്ശൂര്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ തൃശ്ശൂരില്‍ ഇന്ന് രാവിലെ യുവാവ് അഗ്നിക്കിരയാക്കിയ പെണ്‍കുട്ടിയാണ് നീതു. നീതുവിന്റെ അമ്മ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു. പിന്നീട് നീതുവിനെ അച്ഛനും ഉപേക്ഷിച്ചു. ഏക മകളായിരുന്നു 22 വയസ്സുകാരിയായ നീതു.
അച്ഛന് ഉപേക്ഷിച്ച് പോയതോടെ മുത്തശ്ശിയുടെയും അമ്മാവന്റേയും കൂടെയാണ് നീതു താമസിച്ചത്. അമ്മ മരിച്ചതിന് ശേഷം അച്ഛന് കൈയ്യൊഴിഞ്ഞ നീതു പഠിച്ച് ജീവിതം തിരികെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് യുവാവിന്റെ അഗ്നിക്കിരയായത്. കൊടകര ആക്സിസ് എന്‍ജി. കോളേജ് വിദ്യാര്‍ത്ഥിനിയാണ് നീതു.
ഇന്ന് രാവിലെ തൃശ്ശൂര്‍ ജില്ലയിലെ ചിയാരത്ത് ഏഴരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സുഹൃത്ത് വടക്കേകാട് സ്വദേശി നിതീഷ് വീട്ടില്‍ കയറി നീതുവിനെ പെട്രോളിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടില്‍ കയറിയ യുവാവ് നീതുവിനെ തീകൊളുത്തി കൊല്ലുകയായിരുന്നു. വീട്ടിലെ ബാത്ത്റൂമില്‍ വച്ചാണ് നീതുവിന്റെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ചത്. മൃതദേഹം കിടന്നിരുന്നത് ഇവിടെയാണ്.
ബൈക്കിലെത്തിയ നിതീഷ് പിറകുവശത്തെ വാതില്‍ വഴി കയറിയാണ് നീതുവിനെ ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നായിരുന്നു കൊലപാതകം എന്നാണ് സൂചന.
നീതുവിന്റെ വീട്ടിലെത്തിയ നിതീഷ് പെണ്‍കുട്ടിയുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കഴുത്തില്‍ കത്തി കൊണ്ട് കുത്തിയ യുവാവ് കൈയ്യില്‍ കരുതിയിരുന്ന പെട്രോളൊഴിച്ച് പെണ്‍കുട്ടിയെ തീ കൊളുത്തുകയായിരുന്നു. നീതുവിന്റെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തുമ്പോഴേക്കും കത്തിത്തീര്‍ന്നിരുന്നു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി മരിക്കുകയായിരുന്നു. നെഞ്ചില്‍ രക്തം കണ്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച നിതീഷിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ആരോഗ്യനില മോശമായ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.