ലണ്ടന്‍: 100 ചുവപ്പ് കാര്‍ഡ് കാട്ടുന്ന ആദ്യ റഫറിയായി മൈക്ക് ഡീന്‍. ലീന്‍ ഈ അപൂര്‍വനേട്ടം കൈവരിച്ചത് കഴിഞ്ഞ ദിവസം മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്- വോള്‍വര്‍ ഹാംപ്ടണ്‍ മത്സരത്തിനിടെ യുണൈറ്റഡ് താരം ആഷ്ലി യങ്ങിനെതിരേ ആദ്യം മഞ്ഞയും പിന്നെ ചുവപ്പും പുറത്തെടുത്തതോടെയാണ്.
ഡീന്‍, യങ്ങിനെതിരേ ചുവപ്പുകാര്‍ഡ് പുറത്തെടുത്ത് സെഞ്ചുറി തികച്ചത് മത്സരത്തിന്റെ 57ാം മിനിറ്റിലായിരുന്നു. 477 മത്സരങ്ങളാണ് മൈക്ക് ഡീന്‍ നിയന്ത്രിച്ചത്. മൂന്ന് മാസമായി 99 ചുവപ്പുകാര്‍ഡില്‍ തന്നെയായിരുന്നു മൈക്ക് ഡീന്‍.
ഡീന്‍ ആദ്യ ചുവപ്പുകാര്‍ഡ് പുറത്തെടുക്കുന്നത് 18 വര്‍ഷം മുമ്പ് പ്രീമിയര്‍ ലീഗിലാണ്. ന്യൂകാസിലിന്റെ നോള്ബെര്ട്ടോ സൊളാനോക്കെതിരേയായിരുന്നു അത്. പ്രീമിയര്‍ ലീഗ് റഫറിമാരില്‍ ഫില്‍ ഡൗഡ് (67), മൈക്ക് റിലി (66), ഗ്രഹാം പോള്‍ (63), മാര്ട്ടിന് അറ്റ്കിന്സണ് (58) എന്നിവരാണ് ചുവപ്പിന്റെ കാര്യത്തില്‍ ഡീനിന് പിന്നിലുള്ളത്. ചെല്‍സിക്കും മാഞ്ചെസ്റ്റര്‍ സിറ്റിക്കും എതിരേയാണ് ഡീന്‍ ഏറ്റവും കൂടുതല്‍ ചുവപ്പുകാര്‍ഡ് പുറത്തെടുത്തിട്ടുള്ളത്.