125 ഡ്യൂക്ക് കെടിഎം ഡ്യൂക്ക് നിരയിലെ എന്‍ട്രി ലെവല്‍ മോഡലാണ്. ഇതിന്റെ വില ഏഴായിരം രൂപയോളം ഉയര്‍ത്തി 1.25 ലക്ഷം രൂപയാണ് ഇനി 125 ഡ്യൂക്കിന്റെ എക്സ്ഷോറൂം വില. 1.18 ലക്ഷം രൂപയായിരുന്നു അടുത്തിടെ ഇന്ത്യന്‍ വിപണിയിലെത്തിയപ്പോള്‍ വാഹനത്തിന്റെ വില. വില ഉയര്‍ത്തിയെങ്കിലും ഇപ്പോഴും ഡ്യൂക്ക് നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡല്‍ തന്നെയാണ് 125 ഡ്യൂക്ക്.
വാഹനത്തിന് കരുത്തേകുന്നത് 124.7 സിസി സിംഗിള്‍ സിലിന്‍ഡര്‍ എന്‍ജിനാണ്. ഈ എന്ജിന് 14.5 ബിഎച്ച്പി പവറും 11.8 എന്‍എം ടോര്‍ക്കും നല്‍കുന്നതാണ്. ഗിയര്‍ബോക്സ് സിക്സ് സ്പീഡാണ്. ഡ്യൂക്ക് 125നെയും അലങ്കരിക്കുന്നത് പതിവ് ഡ്യൂക്ക് ബൈക്കുകള്‍ക്ക് സമാനമായ ഹെഡ്ലൈറ്റ്, വലിയ ഫോര്‍ക്ക്, വലിയ പെട്രോള്‍ ടാങ്ക്, പൊങ്ങി നില്ക്കുന്ന പിന്‍സീറ്റ് എന്നിവ തന്നെയാണ്.
സസ്പെന്ഷന് മുന്നില്‍ 43 എംഎം യുഎസ്ഡി ഫോര്‍ക്കുകളും പിന്നില്‍ പത്ത് തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്കുമാണ്. 125 ഡ്യൂക്കില്‍ സുരക്ഷയ്ക്കായി മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കിനൊപ്പം സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷയും ഉണ്ട്.