ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ നിലവില്‍ മൂന്നാം സ്ഥാനമുള്ള ആപ്പിള്‍ ഐഫോണുകള്‍ക്ക് വിലകുറയുന്നു. 20 ശതമാനത്തിലേറെ വില കുറയുമെന്നാണ് റിപ്പോര്‍ട്ട്. വില്പന വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് വില കിറയ്ക്കുന്നത്. ഏറ്റവും പുതിയ ഐഫോണ്‍ മോഡലായ എക്സ് ആറിന് വെള്ളിയാഴ്ച മുതല്‍ 22 ശതമാനം വില കുറയുമെന്ന് കമ്പനി വ്യക്തമാക്കി.
അതേസമയം, ആപ്പിള്‍ ഐഫോണ്‍ 7 ഇന്ത്യയില്‍ നിര്‍മിച്ചു വിതരണം ചെയ്യാന്‍ തീരുമാനമായി. ചൈനയില്‍ വന്‍ പ്രതിസന്ധിയിലായ ഐഫോണ്‍ വിപണി ഇന്ത്യയിലൂടെ തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ആപ്പിളിന്റെ പുതിയ നീക്കം.