ഹ്യുണ്ടായിയില്‍ നിന്ന് പുറത്തിറങ്ങാനൊരുങ്ങുന്ന പുതുതലമുറ ഐ 30 ഹാച്ച്ബാക്കില്‍ വെര്‍ച്വല്‍ കോക്പിറ്റ് ക്യാബിന് എന്ന പുത്തന്‍ സംവിധാനം ഒരുക്കുന്നു. ഈ വാഹനം വിദേശ നിരത്തുകളില്‍ മാത്രമാണ് എത്തുക. ഇതില്‍ കൂടുതല്‍ ഡിജിറ്റല്‍ സ്ക്രീനുകള്‍ സ്ഥാനം പിടിക്കുന്നുണ്ട്.
ഇതിന്റെ പ്രധാന പ്രത്യേകത മള്‍ട്ടി ഫങ്ങ്ഷന് സ്റ്റീയറിങ്ങ് വീലില്‍ സാധാരണയായി നല്കുന്ന സ്വിച്ചുകള്‍ക്ക് പകരം സ്റ്റിയറിങ്ങില്‍ ഡിജിറ്റല്‍ സ്ക്രീനുകള്‍ നല്‍കുന്നതാണ്. ഈ സ്ക്രീനിന്റെ സഹായത്തില്‍ ഓഡിയോ കണ്ട്രോള് ചെയ്യുന്നതും ഫോണ്‍ നിയന്ത്രണവുമെല്ലാം നടക്കും.
കൂടാതെ വണ്‍ ടച്ച് എസി സംവിധാനവും വാഹനത്തിന്റെ സെന്റര്‍ കണ്‍സോളില്‍ നല്‍കിയിരിക്കുന്ന ഡിസ്പ്ലേയുടെ സഹായത്തോടെ നല്‍കുന്നുണ്ട്. ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും ഡിജിറ്റലാകും. കൂടുതല്‍ സൗകര്യങ്ങളാണ് മൂന്ന് സ്ക്രീനുകളിലായി ഇതിലും ഒരുക്കിയിട്ടുള്ളത്. ഡിജിറ്റല്‍ സ്ക്രീനിന്റെ ഉപയോഗം മൂലം ഡ്രൈവറിനുണ്ടാകുന്ന എല്ലാം ബുദ്ധിമുട്ടുകളും പരിഹരിച്ചാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. വുര്‍സ്ബര്‍ഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രാഫിക് സയന്‍സാണ് ഇതിനു പിന്നില്‍.
കൂടാതെ വെര്‍ച്വല്‍ കോക്പിറ്റിന് വാഹന നിര്‍മ്മാതാക്കളുടെയും, നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന് എന്നിവയുടെ കൂട്ടായ്മയായ വെഹിക്കിള്‍ സേഫ്റ്റി അസോസിയേഷന്റെ അംഗീകാരവും ലഭിച്ചെന്നാണ് കമ്പനി പറയുന്നത്.