ജക്കാര്‍ത്ത: മകള്‍ മരിക്കാന്‍ ഇടയായത് മരുമകന്റെ അസാമാന്യ വലിപ്പമുള്ള ജനനേന്ദ്രിയം കാരണമാണെന്ന പരാതിയെ തുടര്‍ന്ന് ജനനേന്ദ്രിയത്തിന്റെ വലുപ്പം പരിശോധിച്ച് പോലീസ്. ഇന്തോനേഷ്യയിലെ കിഴക്കന്‍ ജാവ പ്രവിശ്യയിലാണ് വിചിത്രമായ സംഭവം നടന്നത്.
അന്പത്തിയഞ്ചുകാരനായ നെദി സിറ്റോയാണ് മരുമകനെതിരെ പരാതിയുമായി പോലീസിനു മുന്നിലെത്തിയത്. 23 കാരിയായ മകള്‍ അപ്രതീക്ഷിതമായി മരിച്ചത് മരുമകന് കാരണമാണെന്നും, മരുമകന് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതാണ് മകളുടെ മരണത്തിനു കാരണമെന്നുമായിരുന്നു ഭാര്യാപിതാവിന്റെ പരാതി.
പിന്നാലെ മരുമകന് ബാര്ഷായെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ജനനേന്ദ്രിയം ഭാര്യയുടെ ബന്ധുക്കള്‍ക്കു മുന്നില്‍ വച്ച് പരിശോധിക്കുകയുമായിരുന്നു. എന്നാല്‍ ബന്ധുക്കള്‍ക്കു മുന്നില്‍ നടത്തിയ പരിശോധനയില്‍ ബാര്‍ഷായുടെ ജനനേന്ദ്രിയം സാധാരണ വലുപ്പമുള്ളതാണെന്നു കണ്ടെത്തി.
മരുമകനല്ല മകളുടെ മരണത്തിന് കാരണമെന്ന് വ്യക്തമായതോടെ അച്ഛന് സിറ്റോ ബാര്ഷയോട് മാപ്പ് പറഞ്ഞു. ‘ജനനേന്ദ്രിയത്തിനു സാധാരണയില്‍ കവിഞ്ഞ വലിപ്പമില്ലെന്നു ബോധ്യപ്പെട്ടതോടെ, ഭാര്യാ പിതാവ് പരസ്യമായി മരുമകനോട് മാപ്പ് പറഞ്ഞു.’ – പോലീസിലെ കുറ്റാന്വേഷണ വിഭാഗം തലവന്‍ റിയാന്റോ പറഞ്ഞു.
ബാര്‍ഷായുടെ ജനനേന്ദ്രിയം അമിതമായ വലുപ്പമുള്ളതാണെന്നും ലൈംഗികബന്ധത്തിലാണ് മകള്‍ കൊല്ലപ്പെട്ടതെന്ന് ആരോ പറയുന്നതു കേട്ടാണ് സിറ്റോ പരാതിയുമായെത്തിയെന്ന് പോലീസിനെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഉറങ്ങാന്‍ കിടന്ന മകളെ നേരം വെളുത്തപ്പോള്‍ മരിച്ചനിലയില്‍ കണ്ടെത്തിയതാണ് മരുമകനെ സംശയിക്കാന്‍ സിറ്റോയോ പ്രേരിപ്പിച്ചതെന്നും ബ്രിട്ടീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
അതെസമയം മകള്‍ മരിച്ചത് അപസ്മാര ബാധയെ തുടര്‍ന്നാണെന്ന് തെളിഞ്ഞിട്ടുണ്ട്.