അബുദാബി: സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വിസാ തട്ടിപ്പുകള്‍ വ്യാപകമാകുന്നതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശവുമായി ദുബായ് എമിഗ്രേഷന്‍ വിഭാഗം. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന തൊഴില്‍ പരസ്യങ്ങളില്‍ വഞ്ചിതരാവരുതെന്ന് എമിഗ്രേഷന്‍ വിഭാഗം അറിയിച്ചു.
ഇത്തരത്തിലുള്ള തൊഴില്‍ വാഗ്ദാനങ്ങളില്‍ നൂറുകണക്കിനാളുകള്‍ കബളിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി എമിഗ്രേഷന്‍ വിഭാഗം രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളില്‍ വ്യാജ തൊഴില്‍ വാഗ്ദാനങ്ങള്‍ പെരുകി വരികയാണ്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് ഇതുമൂലം ദുരിതത്തിലായത്.
ഇത്തരത്തില്‍ വരുന്ന സന്ദേശങ്ങളുടെ ആധികാരികത ഉറപ്പുവരുത്താതെ ഇറങ്ങിത്തിരിക്കുന്നവരാണ് കൂടുതലായും തട്ടിപ്പിന് ഇരയാവുന്നത്. സാമൂഹിക മാധ്യമങ്ങള്‍ക്ക് ആധികാരികത കല്പിക്കുന്ന പ്രവണതയാണ് പലരെയും വഞ്ചിതരാക്കുന്നതെന്ന് എമിഗ്രേഷന്‍ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ജനറല്‍ -ഖലഫ് അല്‍ ഗൈഥ് വ്യക്തമാക്കി.
തട്ടിപ്പിനിരയായ മിക്കവര്‍ക്കും വലിയ തുകയാണ് നഷ്ടപ്പെട്ടത്. സന്ദര്‍ശകരും താമസക്കാരും തട്ടിപ്പിനിരയായവരില്‍ ഉള്‍പ്പെടുന്നുണ്ട്. അതിനാല്‍ അനധികൃത വിസാ സ്ഥാപനങ്ങളെ സമീപിക്കുന്നത് ഉപേക്ഷിക്കണമെന്നും എമിഗ്രേഷന്‍ മേധാവി ആവശ്യപ്പെട്ടു.