കൊച്ചി: സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുത്തു. ഭൂമിയിടപാടില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി. മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കൂടാതെ ഫാ ജോഷി പാദുവ, ഇടനിലക്കാരന് സാജുവര്‍ഗീസ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രതികള്‍ക്ക് കോടതി നോട്ടീസ് അയച്ചു.
സീറോ മലബാര്‍ സഭയുടെ ഉടമസ്ഥതയില്‍ വിവിധ പ്രദേശങ്ങളിലുളള ഭൂമികളുടെ വില്‍പ്പനയില്‍ കോടികളുടെ നഷ്ടം സഭയ്ക്കുണ്ടായെന്ന് കാണിച്ച് സമര്‍പ്പിച്ച സ്വകാര്യ അന്യായത്തിലാണ് കോടതി നടപടി.
സീറോ മലബാര്‍ സഭ ഭൂമി വില്‍പ്പനയില്‍ നികുതി വെട്ടിച്ചതിന് ആദായ നികുതി വകുപ്പ് എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് എതിരെ നേരത്തെ കോടികളുടെ പിഴ ചുമത്തിയിരുന്നു. മൂന്ന് കോടി രൂപയാണ് എറണാകുളം – അങ്കമാലി അതിരൂപത പിഴയൊടുകേണ്ടത്. ആദ്യഘട്ടമായി 51 ലക്ഷം രൂപ ഇന്നലെ സഭ നേതൃത്വം ആദായ നികുതി വകുപ്പില്‍ അടച്ചു. ഭൂമി കച്ചവടത്തിന്റെ ഇടനിലക്കാര്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്.