ന്യൂഡല്‍ഹി: നരേന്ദ്രമോഡിയോട് രാജ്യം അഭിമുഖീകരിക്കുന്ന വിഷയങ്ങളില്‍ ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ മടിക്കുന്ന മാധ്യമങ്ങളെ വിമര്‍ച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ മാധ്യമങ്ങള്‍ക്ക് ഭയമാണെന്നാണ് രാഹുല്‍ പറഞ്ഞത്.
എന്തുകൊണ്ട് എന്നോട് ചോദ്യങ്ങള്‍ ചോദിക്കുന്നതുപോലെ നിങ്ങള്‍ അദ്ദേഹത്തോട് ചോദിക്കുന്നില്ല? എന്തുകൊണ്ടാണ് അദ്ദേഹത്തിന് വാര്‍ത്താസമ്മേളനം നടത്താന്‍ പേടി? നിങ്ങളില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ചോദ്യം ചോദിക്കാന്‍ സാധിച്ചോ? നിങ്ങള്‍ എന്നോട് ചോദിക്കുന്നു. പക്ഷേ അദ്ദേഹത്തോട് ചോദിക്കാന്‍ എല്ലാവര്ക്കും പേടിയാണ്.’ എന്നാണ് രാഹുല്‍ പറഞ്ഞത്.
ഇതുപോലെ പ്രധാനമന്ത്രി നിങ്ങളോട് സംസാരിച്ചിട്ടുണ്ടോ?’ എന്നു ചോദിച്ചാണ് രാഹുല്‍ മാധ്യമങ്ങളെയും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഭയക്കുന്ന മോഡിയേയും വിമര്‍ശിച്ചത്.
WATCH | Rahul Gandhi says PM Modi is scared, challenges him to debate on issues such as corruption, foreign policy pic.twitter.com/eaQuNOL5Sq
— NDTV (@ndtv) April 2, 2019