റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ ജൈത്രയാത്ര തുടരുന്നു. വെറും അഞ്ച് ദിവസംകൊണ്ട് നൂറ് കോടി ക്ലബില്‍ ഇടംപിടിക്കുന്ന ആദ്യ മലയാള ചിത്രമെന്ന ഖ്യാതിയും ഇനി ലൂസിഫറിന് സ്വന്തം. ലോകമെമ്പാടുമുള്ള നാലായിരം തിയ്യേറ്ററുകളില്‍ നിന്നാണ് ലൂസിഫര്‍ അഞ്ചുദിവസം കൊണ്ട് നൂറുകോടി വാരിക്കൂട്ടിയത്.
ആദ്യ ദിനം ഇന്ത്യയിലെ തിയ്യേറ്ററുകളില്‍ നിന്ന് മാത്രം ചിത്രം 12 കോടി നേടിയിരുന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണങ്ങള്‍ ഏറ്റുവാങ്ങി നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ലൂസിഫര്‍ 10 ദിവസംകൊണ്ട് 200 കോടിക്ലബിലും ഇടംപിടിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. 43 രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ എന്ന റെക്കോഡ് ഇതിനോടകം തന്നെ ലൂസിഫര്‍ സ്വന്തമാക്കിക്കഴിഞ്ഞു. കേരളത്തില്‍ മാത്രം നാന്നൂറ് തിയ്യേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രം പൃഥ്വി ആരാധകരും മോഹന്‍ലാല്‍ ആരാധകരും ഒരു പോലെ ആഘോഷിക്കുകയാണ്. മുരളിഗോപിയുടെ തിരക്കഥയില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ലൂസിഫര്‍ മലയാള സിനിമാലോകത്തെ റെക്കോര്‍ഡുകളുടെ നാഴികകല്ലായി മാറും എന്നതില്‍ സംശയമില്ല.