ഇടുക്കി: തൊടുപുഴയില്‍ അമ്മയുടെ സഹോദരന്റെ ക്രൂര മര്‍ദനത്തിനിരയായ ഏഴു വയസുകാരന്റെ ആരോഗ്യസ്ഥിതി ദിവസം തോറും വഷളാകുന്നുവെന്ന് ഡോക്ടര്‍മാര്‍. കുടല്, ശ്വാസകോശം ഹൃദയം എന്നിവയുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍ ആയെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്.
കുട്ടിക്ക് സ്വന്തമായി ശ്വാസം എടുക്കാന്‍ സാധിക്കാത്ത അവസ്ഥകൂടിയാണുള്ളത്. ഈ അവസ്ഥയില്‍ ഇനി അത്ഭുതങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. അതേസമയം, കുട്ടിക്ക് നല്കുന്ന ചികിത്സ തുടരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞ മാസം 28 നാണ് അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദനത്തിനിരയായി ഏഴു വയസുകാരനെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.