ന്യൂഡല്‍ഹി: ‘പിഎം നരേന്ദ്ര മോഡി’ സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിത കഥ പറയുന്ന സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയാണ് കോടതി തള്ളിയത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണ് ‘പിഎം നരേന്ദ്ര മോഡി’ സിനിമ എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരുന്നത്. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ചിത്രം നരേന്ദ്ര മോഡിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കുമെന്നും വോട്ടര്‍മാരെ സ്വാധീനിക്കും എന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
അലഹബാദ്, ബോംബെ ഹൈക്കോടതികളിലും ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഡല്‍ഹി ഹൈക്കോടതി ഹര്‍ജി തള്ളിയതോടെ ചിത്രം മുന്‍നിശ്ചയിച്ച പ്രകാരം തീയ്യേറ്ററുകളിലെത്തുമെന്നാണ് സൂചന.