സംസ്ഥാനത്ത് ചൂട് വര്‍ധിച്ചു വരികയാണ്. കടുത്ത ചൂടില്‍ ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണിപ്പോള്‍. ചൂട് സഹിക്കാവുന്നതിലും അപ്പുറമായതിനാല്‍ ബെഡ്റൂമില്‍ ഒരു എസി വച്ചാലോ എന്ന് ചിന്തിക്കുന്നവരാണ് നമ്മളില്‍ പലരും.
എസിയില്ലാതെ പകല്‍ സമയം ഓഫീസുകളില്‍ ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയും ഉണ്ട്. എന്നാല്‍ പതിവായി എസിയില്‍ ഇരിക്കുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് അധികൃതര്‍ നല്കുന്ന മുന്നറിയിപ്പ്.
അത്യാവശ്യമാണെങ്കില്‍ മാത്രം വീട്ടില്‍ എസി ഉപേയാഗിക്കുക. എസി മുറിയില്‍ ഇരിക്കുമ്പോള്‍ പലപ്പോഴും ദാഹം തോന്നണം എന്നില്ല. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം ഇല്ലെങ്കില്‍ നിര്‍ജലീകരണം ഉണ്ടാകും.
മനുഷ്യശരീരത്തിന്റെ ഊഷ്മാവ് 36- 37 ഡിഗ്രി സെല്‍ഷ്യസിനിടയിലാണ്. അതുകൊണ്ട് തന്നെ എസിയുടെ താപനില 24 ഡിഗ്രി സെല്‍ഷ്യസായി ക്രമപ്പെടുത്തുന്നതാണ് അനുയോജ്യം.
എസിയുടെ തൊട്ടടുത്തു നിന്ന് നേരിട്ട് കാറ്റ് ഏല്‍ക്കുന്നത് ഒഴിവാക്കുക. എസി മുറിയില്‍ പേപ്പറുകളും മറ്റും കൂട്ടിയിടുന്നത് പൊടിപിടിച്ച് അലര്‍ജിയും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാന്‍ ഇടയാക്കും.
കൂടാതെ, എസിയില്‍ ഇരിക്കുമ്പോള്‍ ചര്‍മ്മത്തിന് വരള്‍ച്ച ഉണ്ടായി ചൊറിച്ചില്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ അനുയോജ്യമായ മോയ്സ്ച്ചറൈസിങ് ക്രീമുകള്‍ ഉപയോഗിക്കുക.