ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തീയ്യേറ്റുകളിലെത്തിയ ലൂസിഫര്‍ വിജയം കൈവരിച്ച് കുതിക്കുകയാണ്. ഇതിനിടെ ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജിന് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ടൊവീനോ തോമസ്. തന്നെ ലൂസിഫറിന്റെ ഭാഗമാക്കിയതില്‍ ഒരുപാട് നന്ദിയുണ്ടെന്ന് താരം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
ലൂസിഫറില്‍ നല്ല കഥാപാത്രം ലഭിച്ചത് ഒരു ഭാഗ്യമാണെന്നും ടൊവീനോ വ്യക്തമാക്കി. കൂടാതെ പൃഥ്വിരാജിനൊപ്പമുള്ള ചിത്രങ്ങളും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെയ്ക്കാന്‍ താരം മറന്നില്ല. ചിത്രത്തില്‍ ജതിന് രാംദാസ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചത്. അഭിനയമികവു കൊണ്ടും വ്യത്യസ്തതയാര്‍ന്ന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നതിനാലും ജനങ്ങളുടെ പ്രിയങ്കരനായി തീര്‍ന്ന ടൊവീനോ ലൂസിഫറിലെ കഥാപാത്രത്തിലൂടെ ജനഹൃദയങ്ങളില്‍ തന്റെ സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചു.
മികച്ച അഭിപ്രായമാണ് ടൊവിനോയുടെ കഥാപാത്രത്തെ കുറിച്ച് പ്രേക്ഷകര്‍ക്കുള്ളത്. രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരു മാസ് എന്റര്‍ടെയ്നറായി ഒരുക്കിയ ചിത്രം തിയേറ്ററില്‍ ഹൗസ്ഫുള് ആയി ഓടിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. സമൂഹമാധ്യമങ്ങളിലും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.