തിരുവനന്തപുരം: പിണറായി വിജയന് സിപിഎമ്മിന്റെ അവസാന മുഖ്യമന്ത്രിയായിരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സിപിഎം പ്രാദേശിക കക്ഷിയായി മാറുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഇടത് പാര്‍ട്ടികളുടെ പോരാട്ടം ഫാസിസത്തിന് എതിരായിട്ടുള്ളതാണെങ്കില് വയനാട്ടില്‍ നിന്ന് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണം.ഇതിനായി സിപിഎം മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. .
രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത് വന്നിരുന്നു. എല്‍ഡിഎഫിനെതിരാണ് രാഹുല്‍ മത്സരിക്കുന്നത് എന്നായിരുന്നു പിണറായി വിജയന് പറഞ്ഞത്. ബിജെപിക്കെതിരെയുള്ള പോരാട്ടമാണെങ്കില്‍ മത്സരിക്കേണ്ടത് ബിജെപിയുമായാണ്. കേരളത്തില്‍ വന്ന് സിംബോളിക്കായാണ് മത്സരം എന്നൊക്കെ പറയുന്നത് ശരിയല്ല. കേരളത്തില്‍ വന്ന് മത്സരിച്ചാല്‍ അത് ബിജെപിക്ക് എതിരാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരു വന്നാലും നേരിടാനുള്ള കരുത്ത് ഇടത്പക്ഷ ജനാധിപത്യ മുന്നണിക്കുണ്ട്. ആത്മവിശ്വാസത്തോടെ പോരാടുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.