ന്യൂസിലന്‍ഡിലെ പള്ളിയില്‍ നടന്ന വെടിവെയ്പ് ലൈവായി സംപ്രേഷണം ചെയ്തതിനെ തുടര്‍ന്ന് ലൈവ് വീഡിയോ ഫീച്ചറിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഫേസ്ബുക്ക് അധികൃതര്‍. ഭീകരാക്രമണത്തിന്റെ ലൈവ് വീഡിയോ പ്രചരിച്ച സംഭവത്തില്‍ ഫേസ്ബുക്കിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ലൈവ് ട്രീമിങ് നിയമങ്ങള്‍ കര്‍ശനമാക്കുകയാണ് കമ്പനി. ലൈവ് ഉപയോഗിക്കുന്നതിനുള്ള നിയമങ്ങള്‍ ശക്തമാക്കുക, വിദ്വേഷം വിതയ്ക്കുന്ന പോസ്റ്റുകള്‍ തിരിച്ചറിയാന്‍ സംവിധാനമുണ്ടാക്കുക തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്.