മനാമ: പ്രവാസികള്‍ക്ക് പെട്ടെന്ന് സൗഹൃദങ്ങളുണ്ടാക്കാന്‍ കഴിയുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ബഹ്റൈന്‍ എന്ന് ഇന്റര്‍നാഷന്‍സ് ഗ്ലോബല്‍ സര്‍വേ. സര്‍വേയില്‍ പെങ്കടുത്തവരില്‍ 77 ശതമാനം പേരും പ്രവാസികള്‍ക്ക് ബഹ്റൈന്‍ വളരെ എളുപ്പം സൗഹൃദങ്ങളുണ്ടാക്കാന്‍ കഴിയുന്ന ഇടമാണെന്ന് അഭിപ്രായപ്പെട്ടു.
68 രാജ്യങ്ങളിലുള്ള 18,000 പ്രവാസികളോട് അഭിപ്രായം തേടിയാണ് സര്‍വേ റിപ്പോര്‍ട്ട് തയാറാക്കിയത്. 77 ശതമാനം പേരും പ്രവാസികള്‍ക്ക് ബഹ്റൈന്‍ വളരെ എളുപ്പം സൗഹൃദങ്ങളുണ്ടാക്കാന്‍ കഴിയുന്ന ഇടമാണെന്നും 34 ശതമാനം പ്രവാസികള്‍ ബഹ്റൈനില്‍ പ്രാദേശിക ഭാഷ പഠിക്കാന്‍ പ്രയാസമാണെന്നും അഭിപ്രായപ്പെട്ടു.
എന്നാല്‍, അറബി ഭാഷ അറിയാതെ തന്നെ ബഹ്റൈനില്‍ സുഖമായി ജീവിക്കാമെന്ന് 94 ശതമാനം പേര് അഭിപ്രായപ്പെട്ടു. ജീവിത നിലവാരം, സ്വദേശികളുമായുള്ള ഇടപഴകല്‍, ജോലി, കുടുംബജീവിതം, ജീവിതച്ചെലവ് തുടങ്ങിയ കാര്യങ്ങളിലെ പ്രവാസികളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് സര്‍വേ ഫലം.
മെക്സിക്കോക്കാണ് സര്‍വേയില്‍ ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം ബഹ്റൈന്‍ കരസ്ഥമാക്കിയപ്പോള്‍ മൂന്നാം സ്ഥാനം സെര്‍ബിയയും സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം ഇതേ സര്‍വേയില്‍ ബഹ്റൈന്‍ ആറാം സ്ഥാനമായിരുന്നു.