റിയാദ്: സൗദിയില്‍ ഇനി വനിതാ ട്രാഫിക് പോലീസും. സൗദിയില്‍ വൈകാതെ ട്രാഫിക് പോലീസില്‍ വനിതകളെ നിയമിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമി അറിയിച്ചു.
രാജ്യത്തെ പൊതു സുരക്ഷാ വകുപ്പ് മേധാവിയുടെ നിര്‍ദേശാനുസരണം വിവിധ സുരക്ഷാ വകുപ്പുകളില്‍ നിയമിക്കുന്നതിന് സ്വദേശി വനിതകള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. പരിശീലനം ലഭിച്ച വനിതകളില്‍ ഒരു വിഭാഗത്തെ ട്രാഫിക് പോലീസില്‍ നിയമിക്കാനാണ് തീരുമാനം.
കഴിഞ്ഞ ജൂണ്‍ 24 മുതലാണ് സൗദിയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കുന്നതിനുള്ള അനുമതി പ്രാബല്യത്തില്‍ വന്നത്. നിയമം പ്രാബല്യത്തില്‍ വന്ന ശേഷം നിരവധി സ്വദേശി വനിതകള്‍ ഡ്രൈവിംഗ് ലൈസന്‍സും സ്വന്തമാക്കി. വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതിന് ട്രാഫിക് ഡയറക്ടറേറ്റ് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി വരികയാണ്.