കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില മാറി മറിയുന്നു. പെട്രോള്‍ വില ഇന്ന് കൂടിയപ്പോള്‍, ഡീസല്‍ വിലയില്‍ കുറവാണുണ്ടായത്. ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് അഞ്ചു പൈസയുടെ വര്‍ധനവാണ് ഉണ്ടായത്. അതേസമയം ഡീസല്‍ വിലയില്‍ എട്ട് പൈസ കുറഞ്ഞു.
ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയില്‍ 74 രൂപ 86 പൈസയാണ് ഇന്നത്തെ വില. ഒരു ലിറ്റര്‍ ഡീസലിന്റെ വില 69 രൂപ 86 പൈസയായി. തിരുവനന്തപുരത്ത് പെട്രോള്‍ ഡീസല്‍ വില യഥാക്രമം 76.20 രൂപ, 71.21 രൂപ എന്നിങ്ങനെയാണ്. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 75.19 രൂപയും ഡീസലിന് 70.19 രൂപയുമാണ്.