കോഴിക്കോട്: കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ കോഴിക്കോട് കളക്ടര്‍ സീറാം സാമ്പശിവ റാവുവിന്റെ പക്കലാണ് പത്രിക സമര്‍പ്പിച്ചത്.
എംകെ രാഘവന്റെ കൈവശമുള്ളത് 15000 രൂപയാണെന്നാണ് പത്രികയോടൊപ്പം നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. ഭാര്യയുടെ കയ്യില്‍ 3000 രൂപയാണ് ഉള്ളത്. 24 ഗ്രാം സ്വര്‍ണ്ണം എംകെ രാഘവന്റെ കയ്യിലും ഭാര്യയുടെ പക്കല്‍ 80 ഗ്രാം സ്വര്‍ണ്ണവുമാണ് ഉള്ളത്.
രാഘവന് സ്വന്തമായി സ്വന്തമായി ഭൂമിയില്ല. സ്വന്തമായി ഇന്നോവ കാറുണ്ട്. ഭാര്യയ്ക്ക് സ്വിഫ്റ്റ് കാറും 52 സെന്റ് കൃഷി ഭൂമിയുണ്ട്. ഭര്യയുടെ പേരില്‍ പയ്യന്നൂരില്‍ രണ്ട് വീടുകളുണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.