നാദിര്‍ഷാ ഒരുക്കുന്ന മേരാ നാം ഷാജി സിനിമയിലെ മൂന്നാമത്തെ ഗാനവും പുറത്തിറങ്ങി. നാദിര്‍ഷാ തന്നെ ആലപിച്ച കുണുങ്ങി കുണുങ്ങി എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഇതുവരെ പുറത്തിറങ്ങിയ രണ്ട് ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ആസിഫ് അലി, ധര്മ്മജന് കോമ്പിനേഷനില്‍ ഹാസ്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് പുതിയ ഗാനം ഒരുക്കിയിരിക്കുന്നത്.
സാബു ആരക്കുഴയുടെ വരികള്‍ക്ക് എമില്‍ മുഹമ്മദാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നര്‍മ്മത്തിന് പ്രാധാന്യം നല്കി എത്തിയിരിക്കുന്ന ഗാനം പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്നതില്‍ ഒരു സംശയവുമില്ല. മൂന്നു ഷാജിമാരുടെ കഥപറയുന്ന ചിത്രത്തില്‍ ആസിഫ് അലി, ധര്മ്മജന് ബോള്‍ഗാട്ടി, ബൈജു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ധര്മജന് ബോള്‍ഗാട്ടി, ഗണേഷ് കുമാര്‍, രഞ്ജിനി ഹരിദാസ്, നിര്‍മല്‍ പാലാഴി, നിഖില വിമല്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ രാകേഷ് ആണ് ചിത്രത്തിന്റെ നിര്‍മാണം. പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കാനായി ചിത്രം ഏപ്രില്‍ 5ന് തീയ്യേറ്ററുകളില്‍ എത്തും.