പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ ആദ്യ ദിനം ഇന്ത്യയിലെ തീയേറ്ററുകളില്‍ നിന്ന് വാരിയത് 12 കോടി രൂപ. വിദേശരാജ്യങ്ങളിലെ കളക്ഷന്‍ കൂടി പുറത്തുവരുന്നതോടെ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഫസ്റ്റ് ഡേ കളക്ഷന്‍ എന്ന റെക്കോര്‍ഡ് ലൂസിഫറിന് സ്വന്തമാകുമെന്നാണ് പ്രതീക്ഷ.
റിലീസ് കേന്ദ്രങ്ങളിലെല്ലാം മികച്ച റിപ്പോര്‍ട്ടുകളുമായി മുന്നേറുന്ന ലൂസിഫര്‍ 10 ദിവസം കൊണ്ട് 100 കോടി ക്ലബില്‍ ഇടം നേടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു.
കേരളത്തില്‍ മാത്രം നാന്നൂറിലധികം തീയേറ്ററുകളിലാണ് ലൂസിഫര്‍ പ്രദര്‍ശനത്തിനെത്തിയത്. 43 രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ എന്ന റെക്കോര്‍ഡും ഇതിനോടകം ലൂസിഫര്‍ സ്വന്തമാക്കിയിട്ടുണ്ട്.
ദുബായ് ഉള്‍പ്പെടെ വിദേശരാജ്യങ്ങളിലെല്ലാം ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിച്ചത്.