ദുബായ്: ദുബായിയിലെ സ്വകാര്യ സ്കൂളുകളിലെ ഫീസ് വര്‍ധനയ്ക്ക് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടു വരുന്നു. ദുബായ് സ്കൂള്‍ ഇന്സ്പെക്ഷന് ബ്യൂറോയുടെ വാര്‍ഷിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് സ്കൂളുകളുടെ നിലവാരം ഉറപ്പാക്കുക.
സ്കൂളുകളുടെ നടത്തിപ്പ് ചെലവിലുണ്ടായ വര്‍ധനയ്ക്ക് ആനുപാതികമായിട്ടാകണം ഫീസ് വര്‍ധന. അതായത് അടിസ്ഥാന സൗകര്യങ്ങളും നിലവാരവും വര്‍ധിപ്പിക്കേണ്ട സ്കൂളുകള്‍ക്ക് ഫീസ് പരമാവധി 4.14% ഉയര്‍ത്താം. നിലവാരം നിലനിര്‍ത്തുന്ന സ്കൂളുകള്‍ക്ക് ഫീസ് വര്‍ധന 3.1% വരെയാകാം.
ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെന്റര്‍ സൂചികയെ അടിസ്ഥാനമാക്കിയാണ് ഇതു നിര്‍ണയിക്കുക. അടുത്ത അധ്യയന വര്‍ഷം ഇതു നിലവില്‍ വരും. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും താല്പര്യം കണക്കിലെടുത്താണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതെന്നും സ്ക്കൂളുകള്‍ക്ക് നിലവാരം ഉയര്‍ത്താനും ഇതിലൂടെ അവസരമുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം ഫീസ് വര്‍ധന ഉണ്ടായിരുന്നില്ല. അല്ലാതെയുള്ള ഫീസ് വര്‍ധന 90% കുട്ടികളെയും ബാധിക്കുന്ന സാഹചര്യത്തിലാണു നടപടി.