തൃശൂര്‍; തൃശൂരിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലെ അനിശ്ചിതത്വം അവസാനിക്കുന്നു. ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കാന്‍ തീരുമാനമായി. എസ്എന്‍ഡിപി വൈസ് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കില്ലെന്നും തുഷാര്‍ വ്യക്തമാക്കി. അച്ഛന്റെ സമ്മതത്തോടെയാണ് മത്സരത്തിന് ഇറങ്ങുന്നതെന്നും തുഷാര്‍ പറഞ്ഞു.
അനിശ്ചിതത്വം നില നിന്നിരുന്ന വയനാട്ടിലും സ്ഥാനര്‍ത്ഥി പ്രഖ്യാപനമായി. വയനാട്ടില്‍ പൈലി വാദ്യാട്ട് മത്സരിക്കും. രാഹുല്‍ എത്തിയാല്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ മാറ്റുമെന്നും, നിലവില്‍ ബിജെപി വയനാട് ആവശ്യപ്പെട്ടിട്ടില്ലെന്നും തുഷാര്‍ വ്യക്തമാക്കി. നേരത്തെ ബിജിജെഎസിന് നല്‍കിയിരുന്ന അഞ്ച് സീറ്റുകളില്‍ മൂന്ന് ഇടങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.