ദുബായ്: യുഎഇയില്‍ ശക്തമായ പൊടിക്കാറ്റ്. ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് അബുദാബിയില്‍ നിരവധി അപകടങ്ങളുണ്ടായി. ഇവിടെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
കാലാവസ്ഥ മാറുന്നതിനോടനുബന്ധിച്ചു അബുദാബി, അല്‍ഐന്‍, മേഖലകളില്‍ ശക്തമായ പൊടിക്കാറ്റ് വീശി. പൊടിക്കാറ്റില്‍ നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായതായി അധികൃതര്‍ അറിയിച്ചു.
ദൂരക്കാഴ്ച കുറഞ്ഞതിനാലാണ് മിക്ക അപകങ്ങളും ഉണ്ടായതെന്നും കൃത്യമായ അകലം പാലിച്ചുവേണം വാഹനം ഓടിക്കാന്‍ എന്നും അബുദാബി പോലീസിന്റെ മുന്നറിയിപ്പുണ്ട്. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീഡിയോ ഫോട്ടോയോ എടുക്കുന്നത് നിരോധിച്ചു. അത്തരക്കാര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പും പോലീസ് നല്‍കുന്നുണ്ട്.
യുഎഇലെങ്ങും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അതിനാല്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് പറഞ്ഞു.