കൊല്‍ക്കത്ത: ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയ്ക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെ എല്‍കെ അദ്വാനിയെ പുകഴ്ത്തി പഞ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. ബിജെപിയുടെ യഥാര്‍ഥ മാര്‍ഗദര്‍ശിയായിരുന്ന ലാല്‍ കൃഷ്ണ അദ്വാനിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചതെന്ന് മമത ബാനര്‍ജി. പുതിയ നേതാക്കള്‍ വന്നപ്പോള്‍ പഴയതെല്ലാം ബിജെപി മറന്നെന്നും മമത കൂട്ടിച്ചേര്‍ത്തു.
ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ മുരളി മനോഹര്‍ ജോഷിയേയും മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയേയും മത്സരരംഗത്തു നിന്നും തെരഞ്ഞെടുപ്പ് പ്രചരണ ചുമതലകളില്‍ നിന്നും ബിജെപി ഒഴിവാക്കിയതിന് പിന്നാലെയാണ് അദ്വാനിയെ വാഴ്ത്തിക്കൊണ്ട് മമത രംഗത്തെത്തിയത്.
അദ്വാനി ബിജെപിയിലെ മുതിര്‍ന്ന നേതാവായിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാക്കളെ ബഹുമാനിക്കാന്‍ അറിയാത്ത ബിജെപി നേതൃത്വം അവരെ പുറത്താക്കി. ബിജെപിയുടെ ഇപ്പോഴത്തെ നേതൃത്വം അവരുടെ ചരിത്രം മറന്നു- മമത പറഞ്ഞു.
പുതിയ നേതാക്കള്‍ വന്നപ്പോള്‍ പഴയതെല്ലാം ബിജെപി മറന്നു. എന്നാല്‍, പഴയതാണ് ഏറെ നല്ലത്. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും മമത കൂട്ടിച്ചേര്‍ത്തു.