മോസ്കോ: വിമാനത്തില്‍ പൂര്‍ണനഗ്നനായി യാത്ര ചെയ്യാന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍. റഷ്യയിലെ ദോമോദേദോവോ വിമാനത്താവളത്തിലാണ് സംഭവം. വസ്ത്രമില്ലാതെ യാത്ര ചെയ്യുന്നത് കൂടുതല്‍ സുഖകരമാണെന്ന് പറഞ്ഞ് പൂര്‍ണനഗ്നയായി യാത്ര ചെയ്യാനുള്ള യുവാവിന്റെ ശ്രമം വിമാനത്താവളത്തില്‍ വന്‍ ബഹളത്തിന് വഴിവെച്ചു.
പൂര്‍ണ്ണ നഗ്നനായി യുറാല്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ കയറാന്‍ ശ്രമിച്ച ഇയാളെ വിമാനത്താവളത്തിലെ സുരക്ഷാജീവനക്കാര്‍ ചേര്‍ന്ന് തടയുകയായിരുന്നു. യാത്ര ചെയ്യുമ്പോള്‍ ശരീരം ചലിച്ചു തുടങ്ങുമെന്നും അപ്പോള്‍ വസ്ത്രം ‘എയറോഡൈനാമിക്സിനെ’ നശിപ്പിക്കുമെന്നു പറഞ്ഞായിരുന്നു ഇയാള്‍ വസ്ത്രങ്ങല് ഓരോന്നായി അഴിച്ചുമാറ്റിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിമാനത്തില്‍ കയാറാന്‍ സമ്മതിക്കാതെ തടഞ്ഞുവെച്ച ഇയാളെ അധികൃതര്‍ ചേര്‍ന്ന് പോലീസിന് കൈമാറി. സംഭവത്തെ തുടര്‍ന്ന് ഏറെ നേരം വൈകിയാണ് യുറാല്‍ എയര്‍ലൈന്‍സ് സര്‍വ്വീസ് ആരംഭിച്ചത്. ഇത് യാത്രക്കാര്‍ പലരെയും ബുദ്ധിമുട്ടിലാക്കി.